മിലന്‍- കൊറോണ വൈറസ് ലോകരാജ്യങ്ങളെ കാര്‍ന്ന് തിന്നു കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി ഇറ്റലി പൂര്‍ണമായും അടച്ചതായി പ്രധാനമന്ത്രി ഗിസപ്പെ കോണ്ടി വ്യക്തമാക്കി. രാജ്യത്ത് യാത്ര നിരോധനവും പൊതുപരിപാടികള്‍ക്ക് പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.ഇതുവരെ ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 463 ആയി ഉയര്‍ന്നതോടെയാണ് ഭരണകൂടം ഈ കര്‍ശന നടപടികള്‍ സ്വീകരിച്ചത്. 9,172 പേര്‍ക്ക് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചതോടെ 1.6 കോടി ജനങ്ങളാണ് ക്വാറന്റ്‌റൈന്‍ നേരിടുക. രോഗീപരിചരണത്തിനായി വിരമിച്ച ഡോക്ടര്‍മാരുടെ സേവനവും ഇറ്റാലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ചൈനയില്‍ രോഗബാധ നിയന്ത്രണവിയേയമാക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റു രാജ്യങ്ങളിലേക്ക് രോഗം പടരുകയാണ്.