ന്യൂദല്‍ഹി- കൊറോണയെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ പ്രത്യേക വിമാനത്തില്‍ 58 അംഗ സംഘത്തെയാണ് ഇന്ന് രാവിലെ ഗാസിയാബാദിലെ വ്യോമസേന വിമാനത്താവളത്തില്‍ എത്തിച്ചത്. ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
ഇന്നലെ രാത്രിയാണ് വിമാനം ടെഹ്‌റാനിലേക്ക് പോയത്.ഇറാനില്‍ 108 ഇന്ത്യക്കാരാണ് കുടുങ്ങിയിരുന്നത്. ഇതില്‍ 58 പേരെയാണ് തിരികെ എത്തിച്ചത്. ഇവരുടെ സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നതിനാലാണ് തിരികെ എത്തിക്കാന്‍ നടപടി സ്വീകരിച്ചത്.ഇറാനില്‍ ഇപ്പോഴും രണ്ടായിരത്തോളം ഇന്ത്യക്കാരുണ്ട്.