അഹമ്മദാബാദ്- കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ഹോളി ആഘോഷങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകള്‍ കൂടുതലായി കൂട്ടം ചേരുവാനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് കേന്ദ്രനിര്‍ദേശം. എന്നാല്‍ ഹോളി ആഘോഷങ്ങള്‍ തടസ്സങ്ങളില്ലാതെ നടക്കുവാന്‍ പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് ഗുജറാത്ത് മുഖ്യമന്ത്രിയായ വിജയ് രൂപാണി.
അന്തരീക്ഷത്തിലെ വൈറസുകളെ തടയാന്‍ ഹോളിയുടെ ഭാഗമായുണ്ടാക്കുന്ന തീക്കുണ്ഡത്തിലേക്ക് പശുവിന്‍ നെയ്യ്, ഉണങ്ങിയ വേപ്പില, കര്‍പ്പൂരം, മരക്കറ എന്നിവ ഇട്ട് അന്തരീക്ഷം ശുദ്ധികരിക്കണമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ നിര്‍ദേശം.ഇതുവഴി കൊറോണ പോലെ പടരുന്ന എല്ലാ രോഗങ്ങള്‍ക്കും ശമനമുണ്ടാകുമെന്നും ഇതിലൂടെ അന്തരീക്ഷം അണുവിമുക്തമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.