പൂനെ-ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക്കുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ഈ അവസ്ഥയില്‍ മാസ്‌കുകള്‍ മോഷ്ടിച്ച ഫാര്‍മസിസ്റ്റ് പിടിയില്‍. പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഫാര്‍മസിസ്റ്റായ സുയാഷ് പന്ധാരെ (28)യെയാണ് മാസ്‌കുകളും മരുന്നുകളും മോഷ്ടിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്.
ആശുപത്രി ഫാര്‍മസിയില്‍ സൂക്ഷിച്ചിരുന്ന എന്‍95 മാസ്‌കുകളും ചില മരുന്നുകളും ഓയിന്‍മെന്റുകളുമുള്‍പ്പെടെ 35000 രൂപയുടെ സാധനങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്. ഇന്നലെ രാവിലെയാണ് ആശുപത്രി അധികൃതര്‍ മോഷണവിവരമറിഞ്ഞത്. രാവിലെ ഫാര്‍മസി സ്‌റ്റോര്‍ തുറക്കുന്നതിന് മുമ്പായി സുയാഷിനെ ഇവിടെ കണ്ടിരുന്നതായും കൈയ്യില്‍ വലിയ കവറുകണ്ടത് ചോദ്യം ചെയ്തപ്പോള്‍ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പോവുകയാണെന്നാണ് പറഞ്ഞതെന്നും അധികൃതര്‍ മൊഴി നല്‍കിയിരുന്നു.
ഇതിനുപിന്നാലെ ഫാര്‍മസി സ്‌റ്റോറിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതോടെയാണ് മോഷണം കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.