ന്യൂദല്‍ഹി- ദല്‍ഹിയില്‍ മലയാളികളായ അമ്മയും മകളും മരിച്ച നിലയില്‍. എറണാകുളം സ്വദേശികളായ സുമിത വാത്സ്യ മകള്‍ സമൃത വാത്സ്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം.ദല്‍ഹി വസുന്ധര എന്‍ക്ലെവിലുള്ള ഇവരുടെ അപാര്‍ട്ട്‌മെന്റില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ട് ജോലിക്കാരി എത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. ന്യൂ അശോക് നഗര്‍ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ട് പോയി.