Sorry, you need to enable JavaScript to visit this website.

കൊറോണ ഭീതിക്കിടെ  പൊതുപരീക്ഷക്ക് നാളെ തുടക്കം

തിരുവനന്തപുരം- കൊറോണ ഭീതിക്കിടയിൽ എസ്.എസ്.എൽ.സി ഹയർ സെക്കന്ററി പരീക്ഷകൾ നാളെ തുടങ്ങും. കൂട്ടംകൂടി നിൽക്കരുതെന്നും ആൾക്കാർ കൂടുന്ന പരിപാടികൾ ഒഴിവാക്കണമെന്നും സർക്കാർ നിർദേശമുണ്ടെങ്കിലും പരീക്ഷ മുടക്കമില്ലാതെ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
13.74 ലക്ഷം വിദ്യാർഥികളാണ് ഇരു വിഭാഗങ്ങളിലുമായി പരീക്ഷ എഴുതുന്നത്. നാളെ തുടങ്ങുന്ന പരീക്ഷ 26 ന്‌സമാപിക്കും. പൊതുവിദ്യാഭ്യാസം, ഹയർ സെക്കന്ററി, വി.എച്ച്.എസ്.ഇ, വകുപ്പുകൾ ഏകീകരിച്ച് പൊതു വിദ്യാഭ്യാസവകുപ്പ് രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ പൊതുരീക്ഷയാണ് നടക്കുന്നത്.
ഗൾഫ് നാടുകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കൊറോണ രോഗ ലക്ഷണമുള്ളവർക്ക് വീട്ടിൽ ഇരുന്ന് പരീക്ഷ എഴുതുന്നതിനോ അല്ലെങ്കിൽ സെ പരീക്ഷ എഴുതുന്നതിനോ സൗകര്യം ഒരുക്കാമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിട്ടുണ്ട്. വിവാഹം ഉൾപ്പെടെയുള്ളവ മാറ്റിവയ്ക്കണമെന്ന് ചില ജില്ലകളിൽ സർക്കാർ നിർദേശം മുന്നോട്ട് വെച്ചതോടെ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകൾ എഴുതുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളും ആശങ്കയിലാണ്.


 

Latest News