Sorry, you need to enable JavaScript to visit this website.

കൊറോണ: ഇറാന്‍ 70,000 തടവുകാരെ വിട്ടയക്കും 

ടെഹ്‌റാന്‍-രാജ്യത്ത് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ 70,000 തടവുകാരെ വിട്ടയക്കാനൊരുങ്ങി ഇറാന്‍. ഇറാന്റെ ജുഡീഷ്യറി മേധാവി ഇബ്രാഹിം റെയ്‌സിയാണ് ഇക്കാര്യം അറിയിച്ചത്. ജുഡീഷ്യറിയുടെ വാര്‍ത്താ സൈറ്റായ മിസാനാണ് വിഷയം പുറത്തുവിട്ടത്.
അതേസമയം, പുറത്തുപോകുന്നവര്‍ തിരികെ മടങ്ങേണ്ടതുണ്ടോ എന്ന് റെയ്‌സി വ്യക്തമാക്കിയിട്ടില്ല.ഇറാനില്‍ ഇന്നലെ മാത്രം 49 പേര്‍ വൈറസ് ബാധിച്ചു മരിച്ചിരുന്നു. രാജ്യത്ത് ആകെ മരണം 194 ആയി. ആകെ രോഗികളുടെ എണ്ണം 5823. ഇറാനിലെ 31 പ്രവിശ്യകളിലും വൈറസ് ബാധ സ്ഥിരീകരിച്ചു.

Latest News