ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ കനത്ത മഴക്കിടെ തിഗോളം പോലെ തോന്നിക്കുന്ന വസ്തു ഭൂമിയില്‍ പതിച്ചതായി റിപ്പോര്‍ട്ടുകള്‍. ഗാസിയാബാദ് റെയില്‍വേ സ്‌റ്റേഷന് സമീപത്താണ് സംഭവം ഉണ്ടായത്. സോഡിയം അടങ്ങിയ വസ്തുവാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിദഗ്ധ പരിശോധന ആരംഭിച്ചു.
ഇടിവെട്ടിന്റെ ശബ്ദത്തോടെ തീഗോളം ഭൂമിയിലേക്ക് പതിക്കുകയായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. ഉല്‍ക്ക പോലൊരു വസ്തു ഭൂമിയില്‍ പതിച്ചു എന്ന വിവരത്തെ തുടര്‍ന്നാണ് അഗ്‌നിശമന സേന സ്ഥലത്തെത്തിയത്. തീ അണച്ചെങ്കിലും ഉല്‍ക്കയെന്ന് തോന്നിക്കുന്ന വസ്തുവില്‍നിന്നും പുക ഉയരുന്നുണ്ടായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
സോണിയം പോലുള്ള വസ്തുവാണ് ഭൂമിയില്‍ പതിച്ചത് എന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം. വെള്ളവുമായുള്ള സമ്പര്‍ക്കം കാരണമാണ് വസ്തുവില്‍നിന്നും തീ ഉയരുന്നത്. കൂടുതല്‍ പരിശോധനകള്‍ക്കായി സാമ്പിളുകള്‍ ലഖ്‌നൗവിലേക്ക് അയച്ചിരിക്കുകയാണ്.