Sorry, you need to enable JavaScript to visit this website.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ജെഡിയു നേതാവിന്റെ മകളുടെ പത്രപരസ്യം

പട്‌ന- മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം പരസ്യം നല്‍കി ജെഡിയു നേതാവിന്റെ മകള്‍ പുഷ്പം ചൗധരി. ലണ്ടനിലുള്ള അവര്‍ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് ന്യൂസ് പേപ്പറുകളില്‍ പരസ്യം നല്‍കിയിരിക്കുന്നത്. ഇന്നലെ പ്രസിദ്ധീകരിച്ച ഹിന്ദി, ഇംഗ്ലീഷ് ന്യൂസ് പേപ്പറുകളിലാണ് പരസ്യം വന്നത്.  പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി ഇതിനായി അവര്‍ രൂപീകരിക്കുന്നുണ്ടെന്നും പരസ്യം പറയുന്നു. പ്ലൂറല്‍സ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.'ബീഹാറിനെ സ്‌നേഹിക്കുന്നു ,രാഷ്ട്രീയം വെറുക്കുന്നു' എന്നാണ് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. ബിഹാര്‍ കുറച്ചുകൂടി നല്ലത് അര്‍ഹിക്കുന്നുണ്ട്.

വികസനം സാധ്യമാണെന്നും അവര്‍ വാഗ്ദാനം ചെയ്യുന്നു.താന്‍ മുഖ്യമന്ത്രിയായാല്‍ 2025 ഓടെ ബിഹാര്‍ സംസ്ഥാനത്തിന്റെ വികസനം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തുല്യമാകുമെന്നും അവര്‍ അവകാശപ്പെട്ടു. തന്റെ വിദ്യാഭ്യാസ യോഗ്യത യു.കെ സസ്സെക്‌സ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡവലപ്പ്‌മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തരബിരുദവും മാസ്റ്റേഴ്‌സ് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനുമാണെന്ന് അവര്‍ പരസ്യത്തിലൂടെ അറിയിച്ചു. ജെഡിയു നേതാവ് ബിനോദ് ചൗധരിയുടെ മകളാണ് പുഷ്പം ചൗധരി.


 

Latest News