ജിദ്ദ- കൊറോണ ജാഗ്രതയുടെ ഭാഗമായി സൗദി അറേബ്യയിലെ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയ നടപടി ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും ബാധകമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സ്വകാര്യ സ്‌കൂളുകള്‍ ഇതിനകം അവധി അറിയിപ്പ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അയച്ചിട്ടുണ്ട്.
സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകളുടെ കാര്യം തിങ്കളാഴ്ച ഉന്നത അധികൃതരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷൗക്കത്ത് പര്‍വേസ് മലയാളം ന്യൂസിനോട് പറഞ്ഞു.
ജിദ്ദ ഇന്ത്യന്‍ സ്‌കൂളിനും അവധിയായിരിക്കുമെന്ന് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.
അനിശ്ചിതകാലത്തേക്കാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കുന്നത്. സര്‍വകലാശാലകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.