Sorry, you need to enable JavaScript to visit this website.

കൊടുവള്ളി സ്വദേശി റിയാദിൽ നിര്യാതനായി

വിനോദ്‌

റിയാദ്- കോഴിക്കോട് കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശി ആനപ്പാറക്കൽ വിനോദ് (50) ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. ന്യൂ അൽഖർജ് റോഡിലെ കമ്പനിയിൽ സ്വർണപ്പണിക്കാരനായിരുന്നു. പതിനാലു വർഷമായി റിയാദിലുണ്ട്. ഭാര്യ: ശീബ. മക്കൾ: വൈഷ്ണവ്, വിസ്മയ. ശുമൈസി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, നജീബ് നെല്ലാങ്കണ്ടി എന്നിവർ രംഗത്തുണ്ട്.



 

Latest News