ജെയ്പൂര്‍- പെഹ്‌ലുഖാന്‍ വധക്കേസില്‍ ആദ്യ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുറ്റക്കാരെന്ന് വിധിച്ച് അല്‍വാര്‍ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ്. കേസില്‍ ആദ്യമായാണ് ശിക്ഷ വിധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ ആള്‍ക്കൂട്ട കൊലക്കേസില്‍ ആറ് പേരെ ആല്‍വാര്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെയാണ് ഇപ്പോള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.
ബീഫ് നിരോധനത്തിന്റെ മറവില്‍ ക്ഷീരകര്‍ഷകനായ പെഹ്‌ലുഖാനെ ജനക്കൂട്ടം മര്‍ദ്ദിച്ചും വെട്ടിയും കൊല്ലുകയായിരുന്നു. 2017ലായിരുന്നു സംഭവം. പ്രതികള്‍ക്കുള്ള ശിക്ഷ അടുത്ത ആഴ്ച കോടതി പ്രഖ്യാപിക്കുമെന്ന് ജെയ്പൂര്‍ ഐജി സെംഗതിര്‍ പറഞ്ഞു. വിപിന്‍ യാദവ്, രവീന്ദ്ര കുമാര്‍, കലുറാം, ദയാനന്ദ്, യോഗേഷ് കുമാര്‍, ഭീം രതി എന്നീ ആറ് പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കുറ്റവിമുക്തരാക്കി.