Sorry, you need to enable JavaScript to visit this website.

യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ അറസ്റ്റില്‍;മക്കളുടെ വസതികളില്‍ റെയ്ഡ്


മുംബൈ-  ആര്‍ബിഐ മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ബാങ്കിലെ വായ്പാ ഇടപാടുകള്‍ സംബന്ധിച്ച സംശയങ്ങളെ തുടര്‍ന്നാണ് അറസ്റ്റ്. റാണ കപൂറിനെ ചോദ്യം ചെയ്യുന്നതായും മക്കളുടെ വീടുകളില്‍ പരിശോധന നടത്തിയതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കള്ളപ്പണം തടയല്‍ നിയമപ്രകാരമാണ്  നടപടി. റാണയുടെ ഡിഎച്ച്എഫ്എല്‍ ഇടപാട് സംബന്ധിച്ചും ഇഡിക്ക് നിരവധി സംശയങ്ങളുണ്ട്. ഈ ഇടപാടിന്റെ ഗുണം മക്കള്‍ക്കും ലഭിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. പരിശോധനയില്‍ യെസ് ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഡിഎച്ച്എഫ്എലിന് യെസ് ബാങ്ക് നല്‍കിയ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് നിഷ്‌ക്രിയ ആസ്തിയായി മാറിയിരുന്നു.ചില കോര്‍പ്പറേറ്റുകള്‍ക്ക് വായ്പ അനുവദിച്ചതിലും പിഎഫ് ഫണ്ട് തിരിമറികളുമൊക്കെ റാണാ കപൂറിന് വില്ലനായി.
 

Latest News