Sorry, you need to enable JavaScript to visit this website.

നാണക്കേട് കൊണ്ട് തലകുനിയുന്നു; ബംഗളൂരു സംഭവത്തില്‍ ജാവേദ് അഖ്തര്‍

ബംഗളൂരു- ബംഗളൂരുവില്‍ യേശു ക്രിസ്തുവിന്റെ പ്രതിമ മാറ്റിയ സംഭവത്തില്‍ നാണക്കേടു കൊണ്ട് തന്റെ തല കുനിയുകയാണെന്ന് കവിയും ഗാനരചയിതാവുമായ ജാവേദ് അഖ്തര്‍.  ബംഗളൂരുവില്‍ നിന്ന് 40 കിമി അകലെയുള്ള ദേവനഹള്ളിയിലെ കുന്നിന്‍ മുകളില്‍ നിന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം പോലീസ് ക്രിസ്തുവിന്റെ പ്രതിമ മാറ്റിയത്. ഇത് തീവ്രവവാദികളുടെ പ്രേരണയാലാണെന്ന് ജാവേദ് അഖ്തര്‍ പറഞ്ഞു.


 ഞാന്‍ ഒരു നിരീശ്വരവാദിയാണ്. എന്നിരുന്നാലും ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ നാണക്കേടു കൊണ്ട് എന്റെ തലകുനിയുകയാണ്. കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കാനായി പോലീസ് ക്രെയിന്‍ ഉപയോഗിച്ചാണ് യേശു ക്രിസ്തുവിന്റെ പ്രതിമ മാറ്റിയത്- അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് പ്രതിമ സ്ഥാപിച്ചതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സെമിത്തേരിക്കായി സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലാണ് പ്രതിമ സ്ഥാപിച്ചതെന്നും ഇത്തരത്തിലുള്ള തീവഗ്രൂപ്പുകളുടെ സമ്മര്‍ദത്തിനു വഴങ്ങി സര്‍ക്കാരുകള്‍ പെരുമാറാന്‍ പാടില്ലെന്നും  അതിരൂപത വക്താവ് ജെ.എ.കന്തരാജ്  പറഞ്ഞു.

മതപരിവര്‍ത്തനം നടത്തുന്നുവന്ന പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസിന്റെയും തഹസില്‍ദാര്‍മാരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു മതപരിവര്‍ത്തനവും നടക്കുന്നില്ലെന്നും കന്തരാജ് പറഞ്ഞു.

മുന്നറിയിപ്പോ നോട്ടീസോ നല്‍കാതെയാണ് പോലീസ് പ്രതിമ മാറ്റിയതെന്നാണ് ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ പരാതി.

 

Latest News