നോയിഡ- ടിക് ടോക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ വീട്ടമ്മയെ കൊലപ്പെടുത്തി യുവാവ്. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ബിസ്‌റാഖ് സ്വദേശിനിയായ വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാഘവ് കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി ഇവരുടെ മകന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. മുഖം വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പ്രതി ഫഌറ്റില്‍ നിന്ന് പുറത്തേക്കു പോകുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.