Sorry, you need to enable JavaScript to visit this website.

സൗദി വിസക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; ഈജിപ്തുകാര്‍ക്ക് നിര്‍ബന്ധമാക്കി

റിയാദ്- കൊറോണ ബാധിത രാജ്യങ്ങളില്‍നിന്ന് സൗദിയില്‍ പ്രവേശിക്കാന്‍ വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം ഈജിപ്തില്‍നിന്നുള്ള വിമാനങ്ങളില്‍ നിര്‍ബന്ധമാക്കി. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.

മറ്റു രാജ്യങ്ങളുടെ പേരുകള്‍ നിലവില്‍ അതോറിറ്റി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ഇല്ല. കൊറോണ ബാധിത രാജ്യമായി ഇന്ത്യയെ ആരോഗ്യ മന്ത്രാലയം പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്. പ്രത്യേക നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് സൗദി എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് രാത്രി കോഴിക്കോട്ടുനിന്ന് റിയാദിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സിലെ യാത്രക്കാര്‍ക്ക് മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജാരേക്കണ്ടി വന്നിട്ടില്ല. കൊറോണ ഗുരുതര ഭീഷണി സൃഷ്ടിച്ച രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല. വരും ദിവസങ്ങളില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

https://www.malayalamnewsdaily.com/sites/default/files/2020/03/07/spareport.png

ഇന്ത്യക്കാര്‍ക്കും മെഡിക്കല്‍ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കുമോ അങ്ങനെയാണെങ്കില്‍ കൊറോണ പരിശോധന നടത്താന്‍ സംവിധാനമുള്ള സൗദി എംബസി അംഗീകാരമുള്ള കേന്ദ്രങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരാനിരിക്കുന്നതേയുള്ളൂ.

ഈജിപ്തിലെ എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള വിമാന സര്‍വീസുകളില്‍ സൗദിയിലേക്ക് വരുന്നവര്‍ കൊറോണ വൈറസ് വിമുക്തരാണെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ടെന്ന് വിമാന കമ്പനികള്‍ ഉറപ്പുവരുത്തണമെന്നാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

https://www.malayalamnewsdaily.com/sites/default/files/2020/03/07/circular.png

വിമാനത്തില്‍ കയറുന്നതിന് 24 മണിക്കൂറിനിടെ നേടിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് യാത്രക്കാര്‍ ഹാജരാക്കേണ്ടത്. കയ്‌റോ സൗദി എംബസി അംഗീകാരമുള്ള, എംബസി നിര്‍ണയിക്കുന്ന ലാബുകള്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണ് യാത്രക്കാര്‍ നേടേണ്ടതെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

 

Latest News