കോഴിക്കോട്- ജില്ലയില്‍ പക്ഷിപ്പനിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി കെ.രാജു. നാളെ രാവിലെ മുതല്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും പനി പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ പക്ഷികളെ നശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഫാമുകളില്‍ ഉള്‍പ്പെടെ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മനുഷ്യരിലേക്ക് പടരാന്‍ സാധ്യത സംബന്ധിച്ച ് ഉറപ്പായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
പക്ഷിപ്പനിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി കെ.കെ ശൈലജയും അറിയിച്ചു.ആരോഗ്യവകുപ്പിന്റെ സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്. കോഴിക്കോട് വേങ്ങേരിയിലെ കോഴിഫാമിലും വീട്ടിലെ പക്ഷികള്‍ക്കുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.