ന്യൂദൽഹി- രണ്ടു പേരിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് ജമ്മുവിലെയും സാംബയിലെയും മുഴുവൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. ജമ്മുവിൽനിന്നുള്ള രണ്ടുപേർക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഇന്ത്യയിൽ ഇതോടകം 31 പേർക്ക് കൊറോണ ബാധ കണ്ടെത്തിയെന്നാണ് വിവരം. കൊറോണ ബാധയുള്ള യു.എസ് പൗരനുമായി നേരിട്ട് ബന്ധപ്പെട്ട 127 പേർ അസമിലും നിരീക്ഷണത്തിലാണ്. വൈറസ് ബാധയുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചർച്ച നടത്തും.