മാധ്യമ വിലക്ക്: ഇരു ചാനലുകളും സംപ്രേഷണം പുനരാരംഭിച്ചു

കോഴിക്കോട്- ദല്‍ഹിയിലെ വംശീയ അതിക്രമം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാര്‍ സംപ്രേഷണം വിലക്കിയ മീഡിയാ വണ്‍, ഏഷ്യാനെറ്റ് ചാനലുകള്‍ സംപ്രേഷണം പുനരാരംഭിച്ചു.

കഴിഞ്ഞ ദിവസം രാത്രി മുതല്‍ മുടങ്ങിയ സംപ്രേഷണം ഏഷ്യാനെറ്റാണ് ആദ്യം ആരംഭിച്ചത്. രാവിലെ മുതല്‍ മീഡിയാ വണും സാധാരണ നിലയില്‍ സംപ്രേഷണം തുടങ്ങി.

വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത് 48 മണിക്കൂറെങ്കിലും ഒരു ദിവസം പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെയാണ് സംപ്രേഷണാനുമതി ലഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

മാനദണ്ഡങ്ങള്‍ ലംഘിച്ചതോടൊപ്പം പോലീസിനേയും ആര്‍.എസ്.എസിനേയും വിമര്‍ശിച്ചു, ആഭ്യന്തര മന്ത്രാലയത്തിനെതിരെ വാര്‍ത്ത നല്‍കി തുടങ്ങിയ കാരണങ്ങളും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നു.

 

Latest News