Sorry, you need to enable JavaScript to visit this website.

തുടര്‍ച്ചയായി ശമ്പളം വെട്ടിക്കുറച്ചു;  അധ്യാപകന്‍ ക്ലാസ് മുറിയില്‍ തൂങ്ങി മരിച്ചു

കൊല്‍ക്കത്ത- തുടര്‍ച്ചയായി ശമ്പളം വെട്ടിക്കുറച്ചതില്‍ മനംനൊന്ത് പശ്ചിമബംഗാളിലെ ജല്‍പായ്ഗുരിയിലെ ഐടിഐയിലെ അധ്യാപകന്‍ ആത്മഹത്യ ചെയ്തു. അധ്യാപകന്‍ അഭ്രജ്യോത് ബിശ്വാസ്(28) ആണ് മരിച്ചത്. ഐടിഐയിലെ ഒരു ക്ലാസ് മുറിയിലാണ് തുങ്ങിമരിച്ച നിലയില്‍ അധ്യാപകനെ കണ്ടെത്തിയത്. നിരന്തരം ശമ്പളം വെട്ടിക്കുറക്കുന്നതില്‍ ബിശ്വാസ് വലിയ മനപ്രയാസം അനുഭവിച്ചിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
പ്രിന്‍സിപ്പല്‍ ശമ്പളം വെട്ടിക്കുറച്ച് പ്രതികാര നടപടി തുടര്‍ന്നിരുന്നതിനാല്‍ പലപ്പോഴും അസുഖമാണെങ്കില്‍ പോലും ബിശ്വാസ് ഓഫീസില്‍ എത്തുമായിരുന്നെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. തുച്ഛമായ ശമ്പളത്തില്‍ വൃദ്ധയായ അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം പോറ്റുന്നതിലെ ബുദ്ധിമുട്ടുകള്‍ പലപ്പോഴും ബിശ്വാസ് പറഞ്ഞിരുന്നതായി അവര്‍ വ്യക്തമാക്കി. അധ്യാപകന്റെ മരണത്തിന് പിന്നാലെ ഐടിഐ അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Latest News