ന്യൂദൽഹി- ദൽഹി കലാപത്തിൽ പോലീസ് സമയോചിതമായി ഇടപെട്ടില്ല എന്ന് വാർത്ത നൽകിയെന്ന കുറ്റം ചുമത്തി ഏഷ്യാനെറ്റ്, മീഡിയ വൺ എന്നീ ചാനലുകൾക്ക് 48 മണിക്കൂർ നേരത്തേക്ക് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തി. ഇന്ന് വൈകിട്ടാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിട്ടത്. ദൽഹി കലാപം സംബന്ധിച്ച് കേന്ദ്രത്തിനും പോലീസിനും എതിരെ വാർത്ത സംപ്രേക്ഷണം ചെയ്തിരുന്നു.