തെല്‍അവീവ്- കൊറോണ വ്യാപനം തടയാന്‍ ഹസ്തദാനം ഒഴിവാക്കി അഭിവാദ്യം ചെയ്യുന്നതിന് ഇന്ത്യന്‍ മാതൃകയായനമസ്‌തേ സ്വീകരിക്കണമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു. കൊറോണ ജാഗ്രത നടപടികള്‍ വിലയിരുത്തിയ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ വ്യാപനം തടയുന്നതിന് നിരവധി മാര്‍ഗങ്ങളും നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍ ഹസ്തദാനം ഒഴിവാക്കുന്നതു പോലുള്ള ലളിതമായ നടപടികളും ഫലം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ എങ്ങനെയാണ് പരസ്പരം അഭിവാദ്യം ചെയ്യാന്‍ നമസ്‌തേ ഉപയോഗിക്കുന്നതെന്ന് നെതന്യാഹു ചെയ്തു കാണിക്കുകയും ചെയ്തു.
നമ്മള്‍ ആഗോള പകര്‍ച്ചവ്യാധിക്കു നടുവിലാണെങ്കിലും ഇസ്രായില്‍ വളരെ വേഗം നടപടികള്‍ സ്വീകരിച്ചതായി നെതന്യാഹു അവകാശപ്പെട്ടു.
ഇസ്രായിലില്‍ കഴിഞ്ഞ ദിവസം വരെ15 കൊറോണ രോഗബാധയാണ് സ്ഥിരീകരിച്ചത്. 7000 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിച്ചും വിമാന യാത്രക്കാരുടെ പരിശോധന ശക്തമാക്കിയതും കൊറോണയുടെ വ്യാപ്തി കുറച്ചതായി നെതന്യാഹു പറഞ്ഞു.