റിയാദ് - അറബിക്കടലില്‍ എണ്ണക്കപ്പല്‍ ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം തകര്‍ത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
യെമനിലെ നശ്തൂന്‍ തുറമുഖത്തിന് തെക്കുകിഴക്ക് 90 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് എണ്ണ ടാങ്കര്‍ ആക്രമിക്കാന്‍ ഹൂത്തികള്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച നാലു റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകള്‍ ഉപയോഗിച്ചാണ് കപ്പലിനു നേരെ ഹൂത്തികള്‍ ആക്രമണം നടത്താന്‍ ശ്രമിച്ചത്.