ന്യൂദല്‍ഹി-കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കൊറോണ വൈറസ് ബാധ പരിശോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി. നേതാവ് രമേഷ് ബിധുരി രംഗത്ത്. ഈയടുത്താണ് രാഹുല്‍ ഇറ്റലിയില്‍ നിന്ന് വന്നത് അതിനാല്‍ രാഹുലും ക്വാറന്റൈനും(സമ്പര്‍ക്കവിലക്ക്) കൊറോണ വൈറസ് ബാധ പരിശോധനയ്ക്കും വിധേയനാകണമെന്നായിരുന്നു ബി.ജെ.പി. നേതാവിന്റെ പരാമര്‍ശം.'രാഹുല്‍ ഗാന്ധി ഈയടുത്താണ് ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയത്. വിമാനത്താവളത്തില്‍ അദ്ദേഹം പരിശോധനയ്ക്ക് വിധേയനായോ എന്ന കാര്യം എനിക്കറിയില്ല. മരണഹേതുവായ വൈറസ് ബാധയേറ്റിട്ടില്ലെന്ന് സ്ഥിരീകരിക്കാന്‍ അദ്ദേഹവും വൈദ്യപരിശോധന നടത്തണം'രമേഷ് ബിധുരി പറഞ്ഞു.കഴിഞ്ഞയാഴ്ച വരെ രാഹുല്‍ ഇറ്റലിയില്‍ അവധിയാഘോഷത്തിലായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പി. നേതാവിന്റെ പരാമര്‍ശം.