കൊച്ചി- 80 വയസ്സ് പൂർത്തിയാക്കിയ മുൻ കേന്ദ്ര പ്രവാസി കാര്യ മന്ത്രിയും കോൺഗ്രസ് നേതാവുമായ വയലാർ രവിയെ ഒ.ഐ.സി.സി ജിദ്ദ വെസ്‌റ്റേൺ റീജണൽ കമ്മറ്റി പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു. ഒരുകാലത്ത് കോൺഗ്രസിന്റെ നവചൈതന്യമായിരുന്ന അദ്ദേഹം സോഷ്യലിസ്റ്റ് അധിഷ്ഠിതമായ ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തിയ നേതാവാണ്. ഇന്റർനാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തെ കറ കളഞ്ഞ കുറോട് കൂടി നയിക്കുന്നതിൽ പ്രമുഖസ്ഥാനിയാണ് വയലാർ രവിയെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ റീജണൽ കമ്മറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ, ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ, പ്രവാസി കോൺഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ മമ്പാട് എന്നിവർ സംബന്ധിച്ചു.