Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനിലൂടെ ഒഴുകുന്ന നദികളെ  ഇന്ത്യ വഴി തിരിച്ചു വിടും

ന്യൂദല്‍ഹി- ഇന്ത്യയില്‍ നിന്നുത്ഭവിച്ച് പാക്കിസ്ഥാനിലൂടെ ഒഴുകുന്ന നദികളെ വഴിതിരിച്ചുവിടാനൊരുങ്ങി ഇന്ത്യ. പാക്കിസ്ഥാനിലൂടെ ഒഴുകുന്ന രവി, ഉജ്ജ് നദികളിലെ ഇന്ത്യയ്ക്ക് അവകാശപ്പെട്ട ജലമാണ് വഴിതിരിച്ചുവിടുന്നത്.അടുത്ത ഡിസംബര്‍ മുതല്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ജമ്മു കശ്മീരിലെ കതുവ ജില്ലയിലൂടെ ഒഴുകുന്ന രവി നദിയുടെ കൈവഴിയായ ഉജ് നദിയിലെ 2 ടിഎംസി ജലം തഞ്ഞുനിര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.1960 സെപ്റ്റംബറില്‍ ഒപ്പുവെച്ചതും ലോകബാങ്ക് ബ്രോക്കറായതുമായ സിന്ധു ജല ഉടമ്പടി, പ്രകാരം രവി, സത്‌ലജ്, ബിയാസ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കാണ്. 2016ലെ ഉറി ആക്രമണത്തിനു ശേഷം മേഖലയിലെ ജലപദ്ധതികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പാക്കിസ്ഥാനിലേയ്ക്ക് ഒഴുകുന്ന നദികളിലെ ജലം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
എന്നാല്‍ ഈ നീക്കം സിന്ധൂ ജല ഉടമ്പടി ലംഘിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.പകരം ഇത് ഇന്ത്യയ്ക്ക് അവകാശമുള്ള ജലത്തിന്റെ അളവ് പ്രയോജനപ്പെടുത്തുകയാണെന്നും അധികൃതര്‍ പറഞ്ഞു.പാകിസ്ഥാനിലേയ്ക്ക് ഒഴുകുന്ന നദികളിലെ ഇന്ത്യക്ക് അവകാശപ്പെട്ട ജലം ഇവിടെത്തന്നെ തടഞ്ഞുനിര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ഗതാഗത, ജലവിഭവ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി ഉത്തരാഖണ്ഡില്‍ മൂന്ന് ഡാമുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest News