ന്യൂദല്‍ഹി- ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി.പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹിയിലെ വടക്ക് കിഴക്കന്‍ മേഖലകളില്‍ നടന്ന കലാപത്തിന്റെയും, ലോകത്തില്‍ ഭീതി വിതച്ച് പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെയും പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിലെത്തിയാണ് കെജ്രിവാള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. നേരത്തെ, ദല്‍ഹി കലാപം രൂക്ഷമായ സമയത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.