ബംഗളുരു- വിദ്വേഷപ്രസംഗം നടത്തിയ കേസില്‍ ബിജെപി എംപി അനന്ത്കുമാര്‍ ഹെഗ്ഡെയെ കുറ്റവിമുക്തനാക്കി കോടതി. സാക്ഷികളും ഉദ്യോഗസ്ഥരുമെല്ലാം മൊഴിമാറ്റി പറഞ്ഞ് കൂറുമാറിയതാണ് അദേഹത്തെ കുറ്റവിമുക്തനാക്കാന്‍ കാരണം. സാക്ഷഇമൊഴികളുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും വീഴ്ചകള്‍ കണക്കിലെടുത്താണ് അദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയത്. സിറ്റിയിലെ പ്രത്യേകകോടതിയാണ് വിധി പറഞ്ഞത്. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുന്ന വിധത്തിലായിരുന്നു ബിജെപി എംപിയുടെ പ്രസംഗം.
വിവാദ പ്രസംഗത്തിന്റെ സിഡികള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചതിലും അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ചവരുത്തിയെന്ന് കോടതി കണ്ടെത്തി.എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ ക്രിമിനല്‍ കേസുകള്‍ വിചാരണ ചെയ്യാന്‍ രൂപീകരിച്ച പ്രത്യേക കോടതിയിലെ ജഡ്ജി രാമചന്ദ്ര ഡി ഹുദര്‍ ആണ് കേസില്‍ വിധി പറഞ്ഞത്. പരാതി നല്‍കാനുള്ള കാലതാമസം കോടതി ചൂണ്ടിക്കാട്ടി. സംഭവം നടന്നത് 2018 മെയ് 7 നാണ്, 2018 മെയ് 12 നാണ് പരാതി.
വീഡിയോ റെക്കോര്ഡുചെയ്തയാള് പ്രസംഗത്തിന്റെ ഭാഗങ്ങള്‍ അറിയില്ലെന്ന് പറഞ്ഞ് കൂറുമാറിയെന്നതാണ് മറ്റൊരു കാരണം. മഹസറിന്റെ സമയത്ത് ഹാജരായ രണ്ട് സാക്ഷികളും കൂറുമാറി.സിഡി പിടിച്ചെടുത്തതിന് സാക്ഷിയായ മറ്റൊരാളും ഇതില്‍പ്പെടുന്നു. ഫ്ളയിങ് സ്ക്വാഡിലെ രണ്ട് അംഗങ്ങളായ നാഗേഷ് ഷെട്ടി, മഞ്ജുനാഥ് സുക്രു എന്നിവരുള്‍പ്പെടെയുള്ള ദൃക്സാക്ഷികള്‍ പ്രോസിക്യൂഷന് വാദത്തെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ചു. ബന്ദോബാസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് വിറ്റല്‍ ഗോഡ പ്രസംഗത്തിലെ ഉള്ളടക്കങ്ങള്‍ പരാമര്‍ശിച്ചെങ്കിലും പ്രതികളെല്ലാം എന്താണ് സംസാരിച്ചതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഇതെല്ലാം എംപിയെ കുറ്റവിമുക്തനാക്കാനുള്ള കാരണങ്ങളായിരുന്നു.