ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡി സോഷ്യല്‍മീഡിയാ അക്കൗണ്ട് അല്ല ഉപേക്ഷിക്കേണ്ടത് വെറുപ്പാണെന്ന് രാഹുല്‍ഗാന്ധി. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ ഒഴിവാക്കാനാണ് താന്‍ ആലോചിക്കുന്നതെന്ന് മോഡി ട്വിറ്റര്‍ വഴി അറിയിച്ചിരുന്നു. ഇതിനെതിരെയാണ് രാഹുലിന്റെ പ്രതികരണം.
താത്കാലികമായി സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാനാണ് അദേഹത്തിന്റെ തീരുമാനം. ട്വിറ്റര്‍ വഴിയാണ് അദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക്,ട്വിറ്റര്‍,ഇന്‍സ്റ്റഗ്രാം,യൂട്യൂബ് അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നതിനെ കുറിച്ചാണ് താന്‍ ഞായറാഴ്ച മുതല്‍ ആലോചിക്കുന്നതെന്ന് അദേഹം പോസ്റ്റിലൂടെ അറിയിച്ചു. സര്‍ക്കാരിന്റെ പദ്ധതികള്‍, നിലപാടുകള്‍,പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ അടക്കമുള്ളവ സ്ഥിരമായി പ്രസിദ്ധീകരിച്ചും അഭിപ്രായങ്ങള്‍ എഴുതിയും എപ്പോഴും സജീവമാണ് അദേഹത്തിന്റെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍.