മുംബൈ- കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പാരിസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനുള്ള യാത്രയില്‍ നിന്നും ബോളിവുഡ് താര സുന്ദരി ദീപിക പദുകോണ്‍ പി•ാറി.
ആഡംബര ഫാഷന്‍ ഹൗസായ ലൂയിസ് വിറ്റണിന്റെ ക്ഷണപ്രകാരം നടത്താനിരുന്ന യാത്രയില്‍ നിന്നാണ് ദീപിക പി•ാറിയത്. ഫെബ്രുവരി 24ന് ആരംഭിച്ച പാരിസ് ഫാഷന്‍ വീക്ക് മാര്‍ച്ച് മൂന്നിനാണ് അവസാനിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള സമീപകാല റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനത്തിലാണ് ദീപിക യാത്ര റദ്ദാക്കിയത്. പാരീസ് ഫാഷന്‍ വീക്കിലെ ലൂയി വിറ്റണിന്റെ എഫ്ഡബ്ല്യു 2020 ഷോയില്‍ പങ്കെടുക്കാനായിരുന്നു ദീപികയ്ക്ക് ക്ഷണം ലഭിച്ചത്. ദീപിക പദുക്കോണ്‍ ഫ്രാന്‍സിലേക്ക് പോകാനിരുന്നതാണെന്നും കൊറോണ വൈറസ് പകര്‍ച്ച വ്യാധിയുടെ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ യാത്ര റദ്ദാക്കുകയായിരുന്നുവെന്നും താരത്തിന്റെ വക്താവാണ് വെളിപ്പെടുത്തിയത്.