ന്യൂദല്‍ഹി- നിര്‍ഭയാ കേസ് പ്രതികളുടെ മരണവാറണ്ടിന് സ്റ്റേ നല്‍കി ദല്‍ഹി പാട്യാലഹൗസ് കോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ വധശിക്ഷ നടപ്പാക്കരുതെന്നാണ്‌കോടതിയുടെ നിര്‍ദേശം. നാളെ രാവിലെയാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്.പ്രതികളില്‍ ഒരാളായ പവന്‍ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളിയിരുന്നു. എന്നാല്‍ ദയാഹരജി രാഷ്ട്രപതിയുടെ പരിഗണനയിലാണെന്ന് കാണിച്ചാണ് പവന്‍ ഗുപ്ത ദല്‍ഹി പാട്യാലഹൗസ് കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്നാണ് നടപടി.
2012 ഡിസംബര്‍ 16നാണ് ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വെച്ച് ജ്യോതി സിംഗ് എന്ന നിര്‍ഭയ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. വര്‍ഷങ്ങള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ശേഷം മുകേഷ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരെ തൂക്കിക്കൊല്ലാന്‍ കോടതി ഉത്തരവിടുകയായിരുന്നു.