ന്യൂദല്‍ഹി- നിര്‍ഭയാ കേസ് പ്രതി പവന്‍ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളി.ജസ്റ്റിസ് എം.വി രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് ഹരജി തള്ളിയത്. നേരത്തെ ഈ കേസിലെ മറ്റ് മൂന്ന് പ്രതികളുടെയും തിരുത്തല്‍ ഹരജികള്‍ സുപ്രിംകോടതി തള്ളിയിരുന്നു. പവന്‍ഗുപ്ത മാത്രമായിരുന്നു തിരുത്തല്‍ ഹരജി നല്‍കാന്‍ ഉണ്ടായിരുന്നത്. ഇയാള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജിയാണ് ഇപ്പോള്‍ തള്ളിയത്.
കോടതി നടപടിയോടെ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്. പവന്‍ ഗുപ്തയ്ക്ക് വരുന്ന ഏഴ് ദിവത്തിനകം രാഷ്ട്രപതിക്ക് ദയാഹരജി നല്‍കാനുള്ള സമയമുണ്ട്. അതിനാല്‍ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കാന്‍ ദല്‍ഹി പാട്യാല ഹൗസ് കോടതിയുടെ മരണവാറണ്ടും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ കോടതിയുടെ നിലപാട് നിര്‍ണായകമാണ്.