അഹമ്മദാബാദ്- വിമാനത്തില്‍ കയറിയ യാത്രക്കാരെ വരവേറ്റത് പ്രാവുകള്‍. അഹമ്മദാബാദില്‍നിന്ന് ജയ്പൂരിലേക്ക് പോയ ഗോ എയർ വിമാനത്തിലാണ് അവിശ്വസനീയ സംഭവം.
അഹമ്മദാബാദ് എയർപോർട്ടില്‍നിന്ന് പുറപ്പെടാനിരുന്ന വിമാനത്തില്‍ യാത്രക്കാർ കയറിയപ്പോഴാണ് വിമാനത്തനകത്ത് അങ്ങോട്ടും ഇങ്ങോട്ടും പറക്കുന്ന രണ്ട് പ്രാവുകളെ കണ്ടത്. വിമാന ജോലിക്കാർ ഇവയെ പുറത്താക്കിയ ശേഷമാണ് യാത്ര ആരംഭിച്ചത്.
യാത്രക്കാർക്കുണ്ടായ അസൗകര്യത്തില്‍ ഗോ എയർ ക്ഷമ ചോദിച്ചു.