ന്യൂദല്‍ഹി-വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അക്രമത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടി (എഎപി) കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തതില്‍ പ്രതികരണവുമായി എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടും നിരവധി വീടുകള്‍ അഗ്‌നിക്കിരയായിട്ടും എന്തുകൊണ്ട് പൊലീസ് ഒരു വീട് മാത്രം മുദ്രവെച്ച് അതിന്റെ ഉടമസ്ഥനെ തിരയുന്നുവെന്ന് ജാവേദ് അക്തര്‍ ചോദിച്ചു.'നിരവധി പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു, നിരവധി വീടുകള്‍ കത്തിച്ചു, നിരവധി കടകള്‍ കൊള്ളയടിച്ചു നിരവധി ആളുകള്‍ നിരാലംബരായി, പക്ഷേ പൊലീസ് ഒരു വീട് മാത്രം മുദ്രവെച്ച് ഉടമയെ തിരയുന്നു. ആകസ്മികമായി, അദ്ദേഹത്തിന്റെ പേര് താഹിര്‍,എന്നാണ്. ദല്‍ഹി പൊലീസിന്റെ സുസ്ഥിരതയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍ – ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു.