കൊല്ലം- കൊട്ടാരക്കര നെടുമണ്‍കാവ് ഇളവൂരില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ആറ് വയസുകാരി ദേവനന്ദയാണ് സ്വന്തം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാണാതായത്. കുട്ടിയെ കണ്ടെത്താനായി ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സൈബര്‍ വിദഗ്ധര്‍ അടക്കം ഉള്‍പ്പെടുന്ന പ്രത്യേകസംഘമാണ് അന്വേഷണം ആരംഭിച്ചത്. റെയില്‍വേ സ്റ്റേഷനുകള്‍ ,ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളിലെ പരിശോധനകള്‍ക്ക് പുറമേ വാഹനപരിശോധനയും ആരംഭിച്ചു. ഇന്ന് രാവിലെ 10.15നാണ് ഇളവൂര്‍ സ്വദേശികളായ പ്രദീപ് -ധന്യ ദമ്പതികളുടെ മകളായ ദേവനന്ദയെ കാണാതായത്.