ഹൈദരാബാദ്- ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ 16കാരിയുടെ ദുരൂഹ മരണത്തില്‍ മകളുടെ മൃതദേഹത്തിന് മുന്നില്‍ പ്രതിഷേധിച്ച പിതാവിനെ ചവീട്ടിയും വലിച്ചിഴച്ചും പൊലീസിന്റെ ക്രൂരത. മരണപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ശ്രീധര്‍ ചവിട്ടുകയും വലിച്ചിഴക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.
തെലങ്കാനയിലെ സാംഗറെഡ്ഡി ജില്ലയില്‍ലാണ് സംഭവം ഉണ്ടായത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തെലങ്കാന പൊലീസ് സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ വിധേയമായി ശ്രീധര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.ചൊവ്വാഴ്ച വൈകിട്ടോടെയാണ് കോളേജ് ഹോസ്റ്റലിലെ ബാത്ത്‌റൂമില്‍ പെണ്‍കുട്ടിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നതിനിടെ മൃതദേഹത്തിന് മുന്നില്‍ കിടന്ന് പിതാവ് പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ ശ്രീധര്‍ പെണ്‍കുട്ടിയുടെ പിതാവിനെ ചവിട്ടുന്നതും മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം.ഹോസ്റ്റല്‍ അധികൃതരുടെ അവഗണനയില്‍ പെണ്‍കുട്ടി വിശാദരോഗത്തിന് അടിമപ്പെട്ടിരുന്നു എന്നും അതാണ് മരണത്തിലേക്ക് നയിച്ചത് എന്നുമാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം കൊണ്ടുപോകാനാണ് ബന്ധുക്കള്‍ ശ്രമിച്ചത് എന്നും അതാണ് അനിഷടം സംഭവങ്ങള്‍ ഉണ്ടാകാന്‍ കാരണം എന്നുമാണ് സംഭവത്തില്‍ പൊലീസ്