കോട്ട- രാജസ്ഥാനില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. മൂന്ന് പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് അപകടം. കോട്ട-ദൗസ ഹൈവേയില്‍ ബുണ്ടി ജില്ലയില്‍ ആണ് അപകടം.
ഇന്ന് പുലര്‍ച്ചെ കോട്ടയില്‍ നിന്ന് സവായ് മധോപൂരിലേക്ക് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ടാണ് അപകടത്തില്‍പ്പെട്ടത്. പാപ്ടി ഗ്രാമത്തിന് സമീപം പാലത്തില്‍ നിന്ന് മേജ് നദിയിലേക്ക് മറിയുകയായിരുന്നു. പതിമൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പത്ത് പേര്‍ ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയാണ് മരിച്ചത്.