ജിദ്ദ- സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ബാങ്ക് രണ്ടു മാസത്തിനകം അടച്ചുപൂട്ടും. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ബാങ്ക് പുറത്തിറക്കി. ജിദ്ദ സിത്തീൻ സ്ട്രീറ്റിൽ അൽ അന്തലൂസ് പ്ലാസയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജിദ്ദ ശാഖയുടെ (പി.ബി നമ്പർ-55707 ജിദ്ദ- 21544) പ്രവർത്തനമാണ് അവസാനിപ്പിക്കുന്നത്. അറുപത് ദിവസത്തിനകം അക്കൗണ്ടിലുള്ള പണം പിൻവലിക്കുകയോ നിക്ഷേപം മാറ്റുകയോ ചെയ്യണമെന്ന് ബാങ്ക് വ്യക്തമാക്കി.