ന്യൂദല്‍ഹി- ദല്‍ഹിയില്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും പട്ടാളത്തെ വിളിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ് രി വാള്‍ പറഞ്ഞു. മരണസംഖ്യ 20 ആയതായി ദല്‍ഹിയിലെ ജി.ടി.ബി ഹോസ്പിറ്റല്ർ അധികൃതരാണ് അറിയിച്ചത്. മരണസംഖ്യ ഇനിയും കൂുടുമെന്നാണ് സൂചന.
ദല്‍ഹി പോലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാവുന്നില്ലെന്നും ബാക്കി പ്രദേശങ്ങളില്‍ കൂടി ഉടന്‍ കർഫ്യൂ പ്രഖ്യാപിക്കണമെന്നും സഹായത്തിനായി പട്ടാളത്തെ വിളിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദല്‍ഹി സംഘർഷം നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനുള്ള ചുമതല ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഏറ്റെടുത്തു. സംഘർഷ ബാധിത പ്രദേശങ്ങള്‍ സന്ദർശിച്ച അദ്ദേഹം പ്രധാനമന്ത്രിക്കും കാബിനറ്റിനും റിപ്പോർട്ട് നല്‍കും.