Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ വര്‍ഗീയ ഫാസിസ്റ്റുകളെ അറസ്റ്റ് ചെയ്യണം-കാന്തപുരം

കോഴിക്കോട്- രാജ്യതലസ്ഥാനം യുദ്ധക്കളമാക്കിയ വര്‍ഗീയ ഫാസിസ്റ്റുകളേയും സാമൂഹ്യദ്രോഹികളേയും അറസ്റ്റ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് കാന്തപുരം എ.പി. അബൂക്കര്‍ മുസ്ല്യാര്‍ ആവശ്യപ്പെട്ടു.
ഫെയ്‌സ് ബുക്ക ്കുറിപ്പ് വായിക്കാം

പൗരാവകാശത്തെ അക്രമത്തിലുടെ നിശ്ശബ്ദമാക്കരുത്

പൗരത്വനിയമ ഭേദഗതി ആക്ടിനെതിരെ സഹനസമരം നടത്തുന്ന ജനങ്ങള്‍ക്ക് മേല്‍ കിരാത മര്‍ദനങ്ങള്‍ അഴിച്ചുവിട്ട് നിരപരാധികളെ തിരഞ്ഞുപിടിച്ച് അക്രമിക്കുകയും കൊലയും കൊള്ളിവെപ്പും നടത്തുകയും, പള്ളി, വീടുകള്‍, കച്ചവടസ്ഥാപനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്യുക വഴി രാജ്യ തലസ്ഥാനം യുദ്ധക്കളമാക്കി മാറ്റിയ സാമൂഹ്യദ്രോഹികളെയും വര്‍ഗീയ ഫാസിസ്റ്റുകളെയും അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് ആവശ്യപ്പെടുന്നു.
പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശം ഒരിക്കലും ഹനിക്കപ്പെടാന്‍ പാടില്ല, രാജ്യത്ത് വര്‍ഗീയ കലാപമുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണം,. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആസൂത്രിത അക്രമത്തില്‍ സമാധാനപരമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നു. രാജ്യത്തിന്റെ അഖണ്ഡതയും ഭരണഘടന മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത പാലിക്കുമെന്ന് പ്രത്യാശിക്കുന്നു

 

Latest News