തിരുവനന്തപുരം- രാജ്യതലസ്ഥാനത്തെ യുദ്ധസമാനമാക്കിയതിന് പിന്നില്‍ ആസൂത്രിതമായ നീക്കമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഡല്‍ഹി ചുട്ടെരിയുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണെന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തി. അതേസമയം അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ടെന്നും, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും സംഭവത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് പ്രതികരിച്ചു. ആഹ്വാനം ചെയ്താണ് കലാപം ഉണ്ടാക്കുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.