ന്യൂദല്‍ഹി- ദല്‍ഹിയില്‍ സമാധാന ആഹ്വാനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും മൗന പ്രാര്‍ത്ഥന നടത്തുന്നു. പൗരത്വ ഭേദഗതി വിഷയത്തെ തുടര്‍ന്ന് ഡല്‍ഹി യുദ്ധസമാനമായ സാഹചര്യത്തിലാണ് കെജ്രിവാളിന്റെ ഈ നീക്കം. രാജ്ഘട്ടിലാണ് മൗന പ്രാര്‍ത്ഥന നടത്തുന്നത്.
അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന ഉന്നതതല യോഗത്തില്‍ കെജ്രിവാളും പങ്കെടുത്തിരുന്നു. ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മൗന പ്രാര്‍ത്ഥനയുമായി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും പ്രദേശത്ത് ഇരിക്കുകയായിരുന്നു. 'ജനങ്ങള്‍ക്കൊരു സന്ദേശം' എന്നാണ് കെജ്രിവാള്‍ മൗന പ്രാര്‍ത്ഥനയെ വിശേഷിപ്പിച്ചത്.
മൂന്നുദിവസമായി ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ മേഖലകളില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 160 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം പടരുന്ന പശ്ചാത്തലത്തില്‍ വടക്ക് കിഴക്കന്‍ ദഹിയില്‍ ഒരുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച് 24 വരെയാണ് നിരോധനാജ്ഞ.