ഹൈദരാബാദ്- ഇന്ത്യയും യുഎസും തമ്മില്‍ 22000 കോടിയുടെ പ്രതിരോധകരാറില്‍ ഒപ്പുവെച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.നേരത്തെ തന്നെ ഈ കരാര്‍ സംബന്ധിച്ച് ധാരണയായിരുന്നു. യുഎസില്‍ നിന്ന് സീഹോക്ക് ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ രണ്ടാംദിനമായ ഇന്ന് ഹൈദരാബാദ് ഹൗസില്‍ വെച്ച് മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം .
പ്രതിരോധമേഖലയ്ക്ക് പുറമേ ഇന്ത്യയുമായി മാനസിക ആരോഗ്യം, മരുന്നുകളുടെ സുരക്ഷ, ഇന്ധനം എന്നി മേഖലകളിലും കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. വ്യാപാര മേഖലയിലെ സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായി രാഷ്ട്രത്തലവന്‍മാര്‍ വ്യക്തമാക്കി.തീവ്രവാദത്തെ നേരിടാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കുമെന്നും ട്രംപ് അറിയിച്ചു.