അഹമ്മദാബാദ്-ഇന്ത്യയിലെത്തിയ അമേിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആവേശോജ്വലമായ സ്വീകരണമാണ് നല്‍കിയത്. അമേരിക്കന്‍ പ്രസിഡന്റിനെ മോഡി തന്റെ മണ്ണിലേക്ക് ക്ഷണിക്കുമ്പോള്‍ മോഡിയുടെ മനസില്‍ നീറുന്നൊരു മധുര പ്രതികാരമുണ്ടായിരുന്നു.
'ഷോമാന്‍' ആയ ട്രംപിന് ഇന്ത്യയോട് വലിയ സ്‌നേഹമൊന്നുമുണ്ടായിരുന്നില്ല. നരേന്ദ്ര മോഡിയുമായി സൗഹൃദം പുലര്‍ത്താന്‍ ആദ്യം വിസമ്മതിച്ചിരുന്നു. എന്നാല്‍ സൗഹൃദത്തിനായി എക്കാലവും ശ്രമിച്ചുകൊണ്ടിരുന്നത് മോഡിയായിരുന്നു.
മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അദ്ദേഹത്തിന് വിസ നിഷേധിച്ചിരുന്നു. അതേ രാഷ്ട്രത്തിന്റെ തലവനെയാണ് ഒടുവില്‍ ആ ഗുജറാത്തില്‍ എത്തിച്ചത്. ഇന്ന് ട്രംപിന്റെ സുഹൃത്തുക്കളില്‍ പ്രധാനിയാണ് ട്രംപ്. 2017ന് ശേഷം ഏഴ് വട്ടമാണ് ഇരുനേതാക്കളും പരസ്പരം കണ്ടത്. മാത്രമല്ല മോഡിയെ വിലകല്‍പിക്കാതിരുന്ന ട്രംപ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഹൗഡി മോഡി സ്വീകരണം പോലും മോഡിക്ക് സമ്മാനിച്ചു. പ്രോട്ടോക്കോള്‍ പോലും മാറ്റിവച്ചാണ് പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലേക്ക് എത്തിയത്. മാത്രമല്ല, വിമാനമിറങ്ങിയ ട്രംപിനെ മോഡി ആലിംഗനം ചെയ്താണ് സ്വീകരിച്ചിരുന്നത്.