കൊച്ചി- സ്‌കൂള്‍ അധികൃതരുടെ വീഴ്ച കാരണം 29 വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ എഴുതാനായില്ല.
സ്‌കൂളിന് അംഗീകാരമില്ലെന്ന വസ്തുത മറച്ചുവച്ച സ്‌കൂള്‍ മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.
കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷയെഴുതാന്‍ സാധിക്കാത്തത്. സ്‌കൂളിന് സി.ബി.എസ.്ഇ അഫിലിയേഷന്‍ ഇല്ലെന്ന കാര്യം മാതാപിതാക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ മറച്ചുവെക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മാത്രമാണ് കുട്ടികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചത്. പ്രതിഷേധിക്കുന്ന രക്ഷിതാക്കള്‍ സ്‌കൂള്‍ കവാടം ഉപരോധിച്ചു.
അടുത്ത വര്‍ഷം പരീക്ഷയെഴുതാന്‍ അവസരം ഒരുക്കാമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.