Sorry, you need to enable JavaScript to visit this website.

ട്രംപേന്ദ്ര ബാഹുബലി, ദേവസേനയായി മെലാനിയും: ട്വിറ്ററില്‍ ഹിറ്റായ വീഡിയോ ഏറ്റെടുത്ത് ട്രംപ്

ന്യൂദല്‍ഹി- ദ്വിദിന സന്ദര്‍ശനത്തിന്ന് ഇന്ത്യയിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ബാഹുബലിയായി ചിത്രീകരിച്ചുള്ള സോഷ്യല്‍ മീഡിയ വീഡിയോ ട്വീറ്റ് ചെയ്ത് ട്രംപ്. 

ട്രംപിന്റേയും ഭാര്യ മിലാനിയുടേയും മുഖംവച്ച് എഡിറ്റ് ചെയ്തിരിക്കുന്ന 'ജിയോ രെ ബാഹുബലി' ഗാനരംഗം  @Solmemes1 എന്നൊരാള്‍ ട്വിറ്ററില്‍ പങ്കുവച്ച് മണിക്കൂറുകള്‍ക്കകം വൈറലായിരുന്നു. ഇതാണ് ഒടുവില്‍ ട്രംപും സ്വന്തം ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി ഷെയര്‍ ചെയ്തിരിക്കുന്നത്.  ഇന്ത്യയിലെ സുഹൃത്തുക്കളെ കാണാനായി കാത്തിരിക്കുന്നു എന്ന കുറിപ്പോടെയാണ് ട്രംപ് വിഡിയോ ട്വീറ്റ് ചെയ്തത്.


'ബാഹുബലി' സിനിമയിലെ നായകന് പകരം ട്രംപിന്റെ മുഖം മോര്‍ഫ് ചെയ്തുവച്ച വീഡിയോയില്‍ ട്രംപ് യുദ്ധത്തിനിറങ്ങുന്നതും എതിരാളികളെയൊന്നാകെ വെട്ടിവീഴ്ത്തുന്നതും കാണാം. ബാഹുബലിയുടെ പത്‌നി ദേവസേനയായി ട്രംപിന്റെ ഭാര്യ മെലാനിയും, മകള്‍ ഇവാങ്കയെയും മകന്‍ ജൂനിയര്‍ ട്രംപും ചിത്രത്തില്‍ 'വേഷമിടുന്നു'. ഇന്ന് പുലര്‍ച്ചെ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം തന്നെ 30 ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടുകഴിഞ്ഞു.
 

Latest News