ന്യൂദല്‍ഹ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു പൗരത്വ ഭേദഗതി നിയമത്തിന്റെ രത്‌നച്ചുരുക്കം ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. പൗരത്വത്തിനു മതം അടിസ്ഥാനമാകരുതെന്നു ഭരണഘടനയിലുള്ളത് ഉദ്ധവ് താക്കറെ മനസ്സിലാക്കണമെന്നും മനീഷ് തിവാരി വ്യക്തമാക്കി.ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ (എന്‍പിആര്‍) എങ്ങനെയാണ് ദേശീയ പൗര റജിസ്റ്ററിന് (എന്‍ആര്‍സി) അടിസ്ഥാനമാകുന്നതെന്നു മനസ്സിലാക്കാന്‍ ഉദ്ദവിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.ഒരിക്കല്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി സഹകരിച്ചാല്‍ പിന്നെ ദേശീയ പൗര രജിസ്റ്ററിനെ തടയാന്‍ സാധിക്കില്ലെന്നും മനീഷ് തിവാരി ആരോപിച്ചു.