ദുബായ്- മഹാശിവരാത്രി തൊഴാനായി ബര്‍ ദുബായിലെ ക്ഷേത്രത്തില്‍ പതിവുപോലെ ആയിരങ്ങളെത്തി. എല്ലാ വര്‍ഷവും ശിവരാത്രി ദിനത്തില്‍ ഇവിടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഇത്തവണ ശിവരാത്രി വെള്ളിയാഴ്ച കൂടിയായതിനാല്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു.
ശിവപൂജയിലും പ്രത്യേക പ്രാര്‍ഥനയിലും പങ്കെടുക്കാനായി പുലര്‍ച്ചമുതല്‍ തന്നെ ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്കാരംഭിച്ചിരുന്നു. പോലീസ് വിവിധയിടങ്ങളില്‍ ബാരിക്കേഡുകള്‍വെച്ചാണ് തിരക്ക് നിയന്ത്രിച്ചത്. മണിക്കൂറുകള്‍ ക്യൂവില്‍ നിന്നാണ് പലര്‍ക്കും ദര്‍ശനം കിട്ടിയത്.
ക്ഷേത്രത്തിന് സമീപത്തെ പൂജാദ്രവ്യങ്ങള്‍ വില്‍പ്പന നടത്തിയ കടകളിലും രാവിലെ മുതല്‍ തിരക്കായിരുന്നു. ഒട്ടേറെ പ്രവാസി കുടുംബങ്ങള്‍ ശിവരാത്രി ഉപവാസം അനുഷ്ഠിച്ചാണ് ക്ഷേത്രത്തിലെത്തിയത്.