Sorry, you need to enable JavaScript to visit this website.

ഈജിപ്തില്‍ ഹൃദ്രോഗ ആശുപത്രിക്ക് യൂസഫലിയും സണ്ണി വര്‍ക്കിയും 30 ലക്ഷം ദിര്‍ഹം വീതം നല്‍കി

ദുബായ്- ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ. മഗ്ദി യാക്കൂബിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ ഹാര്‍ട്ട് ഹോസ്പിറ്റല്‍ സ്ഥാപിക്കാന്‍ പ്രമുഖ പ്രവാസി വ്യവസായി എം.എ യൂസഫലി 30 ലക്ഷം ദിര്‍ഹം (ആറു കോടി രൂപ) നല്‍കി. 40,000 ഹൃദയ ശസ്ത്രക്രിയയും 2000ല്‍ ഏറെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയും നടത്തിയ വ്യക്തിയാണ് മഗ്ദി യാക്കൂബ്.
ഹൃദ്രോഗ ചികിത്സാ കേന്ദ്രത്തിനു ദുബായ് ഭരണാധികാരി ശൈഖ്  മുഹമ്മദ് തന്നെയാണ് സഹായം തേടിയത്. ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കിയും 30 ലക്ഷം ദിര്‍ഹം നല്‍കി.
ഒരു മണിക്കൂറിനുള്ളില്‍ 4.4 കോടി ദിര്‍ഹമാണ് (88 കോടിയോളം രൂപ) ആശുപത്രിക്കായി സമാഹരിച്ചത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 4.4 കോടി ദിര്‍ഹം പ്രഖ്യാപിച്ചു. സ്വദേശി പ്രമുഖരും സഹായം നല്‍കി. പ്രതിവര്‍ഷം 12,000 ഹൃദയ ശസ്ത്രക്രിയ നടത്താന്‍ കഴിയുന്ന ആശുപത്രിയാണു നിര്‍മിക്കുന്നത്. ഇതില്‍ 70 ശതമാനം കുട്ടികള്‍ക്കാണ്. തീര്‍ത്തും സൗജന്യമായാണ് ചികിത്സ.
ഫിഗര്‍ ഓഫ് ഹോപ്പ് വ്യക്തിത്വങ്ങളായി പ്രഖ്യാപിക്കപ്പെട്ട എം.എ.യൂസഫലി, സണ്ണി വര്‍ക്കി എന്നിവരുള്‍പ്പെടെയുള്ളവരെ ശൈഖ് മുഹമ്മദ് ചടങ്ങില്‍ ആദരിച്ചു.

 

Latest News