ചെന്നൈ- പൗരത്വഭേദഗതി നിയമത്തിന് എതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കി പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ ഡെപ്യൂട്ടി ഡീനാണ് ഉത്തരവ് ഇറക്കിയത്. അതേസമയം കടുത്ത പ്രതിഷേധമാണ് ഈ നോട്ടിസിനെതിരെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉണ്ടായത്. ഈ നോട്ടീസ് കത്തിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.
സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ യൂനിവേഴ്‌സിറ്റി അധികൃതര്‍ ഭീഷണിപ്പെടുത്തുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. സിഎഎക്ക് എതിരെ രാജ്യത്തിന്റെ വിവിധ മേഖലകളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടായ പ്രതിഷേധങ്ങളുടെ ചുവട് പിടിച്ചാണ് പോണ്ടിച്ചേരിയിലും വിദ്യാര്‍ത്ഥികള്‍ സമരപരിപാടികള്‍ സംഘടിപ്പിച്ചത്.